വഞ്ചന നിറഞ്ഞ ലോകം
ശപിക്കപ്പെട്ടൊരു യുവത്വം
ശപിക്കപ്പെട്ടൊരു യുവത്വം
ഇരുളടഞ്ഞ ജീവിതങ്ങള്‍
ചുറ്റും ഭയമിടറിയ മിഴികള്‍
ഇവന് പതിനാലുകാരന്
ചോരകൊണ്ടു പകതീര്‍ത്തു
ഇവനാരുടെ അനുയായി ?
കയ്യില്‍ വടിവാളേന്തിയവര്
കയ്യില്‍ വടിവാളേന്തിയവര്
ചിന്തിക്കാത്തവര്‍ , നഗ്നര്‍
പകപോക്കുന്ന രാഷ്ട്രീയം
പണത്തിനായ് പായുന്ന മടിശ്ശീലകള്‍
വൈകല്യം
ബാധിച്ച മനസ്സുകള്‍
പകയുടെ പുഴുക്കളിഴയും തലച്ചോര്‍
ഇവരാണ് ഇരുകാലി മൃഗം
ക്ഷമിക്കു , ഭയമാണെനിക്ക് നിന്നെയും
ഈ സ്നേഹം കടംകൊള്ളൂവാന്
അനിയാ , തുറക്കു നിന് മിഴികള്‍
നിന്നിലൂടെ അവര്‍ വളരുന്നു
നീ നിത്യം തളരുന്നു
അഴികള്‍ക്കുള്ളില്‍ പിടയുന്നു
വേട്ടയാടപ്പെടുന്നു
എന്തിനു നീ ഇന്നു നിന്
സ്വപ്നങ്ങള്‍ പണയപ്പെടുത്തി ?
മകനേ എന്നു വിളിച്ചു കേഴ്വൂ
മുലപ്പാല്‍ തുളുമ്പും മാതൃത്വം
കൊടിതന്‍ നിറമേതായാലും
തിരികേ വന്നീടുമ്പോള്‍ ആ
കണ്ണീര്‍ച്ചാലുകള്‍ മാത്രം നിനക്കു സ്വന്തം
വരിക ഇനിയും വൈകീടാതേ .......

Bravo😁!!
ReplyDelete