കാലം മായ്ക്കാത്ത മുറിവുകളുണ്ടോ ? നീ മറന്നോളും എന്ന് എത്ര നിസാരമായി നീ പറഞ്ഞു....
എളുപ്പമല്ലന്നേ ഒട്ടും എളുപ്പമല്ല...ഈ ഓർമകളുടെ കയത്തിലിങ്ങനെ എത്രനാൾ മുങ്ങിത്താഴും എന്നറിയില്ല.. പക്ഷെ നിന്റെ ഓർമകളിൽ ശ്വാസം മുട്ടിയായിരിക്കും എന്റെ മരണം...
ഓർമകളിൽ നിന്ന് ഒളിച്ചോടാൻ കഴിയാതെ നിന്റെ ഓർമകൾ വന്നിങ്ങനെ വേദനിപ്പിക്കുമ്പോൾ നഷ്ടപെട്ട നമ്മളെ ഞാൻ തിരയാറുണ്ട് .
നോർമലാകാൻ ശ്രമിക്കുമ്പോഴൊക്കെ ഒരു ചിരിയിൽ, പാട്ടിൽ, ഒരു പേരിൽ, നീ ഇങ്ങനെ തെളിഞ്ഞു വരും... സൗഹൃദത്തിൽ, ഇട നേരങ്ങളിൽ, കളി തമാശയിൽ...നിന്റെ അസാന്നിദ്യം ഒരു ഉൾകിടിലത്തോടെ എന്നെ മാറ്റിനിർത്തും..
പിന്നെയും നിന്റെ ഓർമ്മകളിലേയ്ക്ക് മുങ്ങാം കുഴിയിടും..നനഞ്ഞ കണ്ണുകളോടെ വാർത്തെടുത്ത പുഞ്ചിരിയിൽ എല്ലാം മറച്ചിങ്ങനെ പണിപ്പെട്ടു ഞാനല്ലാതെ നിൽക്കും...
ചോര പൊടിയുന്ന വേദനയോടെ കാലം നിന്റെ ഓർമകളെ എന്റെ ഹൃദയത്തിലിങ്ങനെ പച്ചകുത്തിക്കൊണ്ടേയിരിക്കുന്നു .. ഇനി ഒരു തിരിച്ചുപോക്കില്ല എന്നറിയുമ്പോഴും ..എന്റെ കാഴ്ചകളിൽ നീ നിറയുന്നു...
നിനക്കിങ്ങനെ സ്നേഹം കൊണ്ട് പൊള്ളലേറ്റിട്ടുണ്ടോ? മാറ്റെന്തിനേക്കാളും തീവ്രമാണത് ..