ഒരിടവേളയ്ക്ക് ശേഷം നമ്മളൊക്കെ മറന്നു തുടങ്ങിയ ആറ്റി ങ്ങൾ കേസിന്റെ വിധി വന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത് .ഇന്നിപ്പോ ഇതൊരു തുടർക്കഥയായി മാറിയിരിക്കുന്നു .കേരള സമൂഹം ഇത്തരം നീച കൃത്യങ്ങളോട് പൊരുത്തപെട്ടു തുടങ്ങിയത് പോലെ .
"നിനക്ക് നല്ലൊരു മകളുണ്ട് . നിന്റെ ഭാര്യയെ ഒരിക്കലും വേദനിപ്പിക്കരുത് അന്യ സ്ത്രീയുമായി നിനക്കുള്ള ബന്ധo ഞാനറിഞ്ഞു.നീ ആ തെറ്റു തിരുത്തണം.പള്ളിയിൽ പോയി കുമ്പസാരിക്കണം. കൌൺസിലിങ്ങിനു വിധേയനകണം."ഒരു മകന് തീരാ വേദനയോടെ പിതാവ് നല്കിയ കത്തിലെ വരികളാണ് ഇത്.മകൻ വഴി തെറ്റുന്നു എന്ന് കണ്ട് പിതാവ് ഒരു തിരി വെട്ടമായി,പക്ഷേ കൂരിരുട്ടയിരുന്നു അവനിൽ..ലഭിച്ചതോ കൊലക്കയറും .ഈ കേസിലെ 43 ആം സാക്ഷിയായ ആ അച്ഛന്റെ ഇനിയും കാണാത്ത മുഖം വല്ലാതെ വേദനിപ്പിക്കുന്നതാണ് .മക്കളോടുള്ള സ്നേഹം എല്ലാ മാതാപിതാക്കളുടെയും മനസ്സ് ഒരു നിമിഴത്തെക്കെൻകിലും ഉലയ്ക്കും .എന്നാൽ ഇവിടെ സ്വന്തം മകന്റെ അടിയേറ്റു പിടഞ്ഞു മരിച്ച പിഞ്ചു കുഞ്ഞിന്റെ മുഖം സ്വന്തം മകന്റെ മുഖത്തേക്കാൾ വാത്സല്യത്തോടെ ആ പിതാവ് കണ്ടു.
കോടതിയിൽ അദേഹം സത്യങ്ങൾ തുറന്നു പറഞ്ഞു.മകൻ ഒരു തവണയെങ്കിലും ഈ പിതാവിനെ ശ്രവിച്ചിരുന്നുവെങ്കിൽ നിനോ മാത്യു എന്നാ ചെറുപ്പക്കാരൻ ഇത് ചെയ്യില്ലരുന്നു.ഒരമ്മ തീരക്കളങ്കമായി നമ്മുടെ മുൻപിൽ നില്ക്കില്ലയിരുന്നു.
കാണണം മാതാപിതാക്കളുടെ പൊള്ളുന്ന മനസ്സ്.ഇന്നത്തെ യുവത്വം അവരെ തട്ടി മാറ്റുമ്പോൾ ഒരു നിമിഴമെങ്കിലും ചിന്തിക്കേണം അവർ സൃഷ്ടിക്കുന്നത് തടസ്സങ്ങളല്ല എന്ന് .നിങ്ങളെ സ്നേഹിച്ചും വിശ്വസിച്ചും മാത്രം കഴിയുന്ന നന്മ മരങ്ങളാണവർ.
സ്വന്തം കുഞ്ഞിനെ കാമ പൂർത്തികരണത്തിനായി ആരും കൊല ചെയ്ത അമ്മയുടെ കൂടെ നാടായി കേരളം.
അറേബ്യയിലെ മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ കൊണ്ട് വന്നു കൈ കഴികിയാലും ഈ ക്രൂരതയുടെ പാപം കഴുകിക്കളയാൻ ആകില്ല,എന്ന് കോടതി ഉദ്ധരിക്കുകയുണ്ടായി .നാണിച്ചു തലതാഴ്ത്തണം അമ്മയെന്ന സത്യം പേറിയവരെല്ലാം.ഇവിടെ ഇരു പാർശ്വ്വങ്ങളിലായി നില്കേണ്ടി വന്ന ഒരമ്മയുടെം അച്ഛന്റെയും മുഖമാണ് എന്നെ അസ്വസ്തയക്കുന്നത്.ഒരച്ഛൻ നീതിയുടെ കാവലാളാകുംപോൾ നന്മയുടെം സ്നേഹത്തിന്റെം ആൾ രൂപമാകേണ്ടവൾ ഒരിറ്റു കനിവില്ലാതെ വാത്സല്യം വറ്റിയ മാതൃത്വം പേറുന്നു.
ഒരുമാസത്തെ പത്രമെടുത്തു നോക്കു.മൃഗീയമായ (മൃഗങ്ങൾ കേട്ടാൽ ആ അപമാനമാകും ) സമാനതകൾ ഇല്ലാത്ത ക്രൂരതയുടെ പൈശാശികതകൾ കാണാം. അവസാനത്തേത് ആ പിഞ്ചു കുഞ്ഞിന്റെ കരച്ചിലാകട്ടെ.ഇനിയും ഇത്തരം ഹൃദയശൂന്യരായ കുറ്റവാളികളുടെ സ്വന്തം നാടായി നമ്മുടെ കേരളം അധപതിക്കുന്നത് തടയാൻ ഭരണതലത്തിലും സാമുഹിക തലത്തിലും കൂട്ടായ ശ്രമം അനിവാര്യമാണ് .
വിദ്യാഭ്യാസം വിവരത്തിന്റെയോ ചിന്തയുടെയോ ബഹിർസ്ഫുരനമല്ല.ആയിരുന്നേൽ ഇതോന്നും സംഭവിക്കില്ലയിരുന്നു.
രോഗ ഗ്രസ്തമായ ഒരു സമൂഹം നമുക്കിടയിൽ വളര്‍ന്നു വരുന്നു ..അതിനു തട വച്ചില്ലേൽ വരും തലമുറ നീതി ബോധവും ചിന്താശേഷിയുമില്ലാത്ത അറപ്പുളവാക്കുന്ന കാട്ടാള ജന്മങ്ങൾക്കു തുല്യമാകും .
തുടങ്ങാം നമ്മുടെ കുടുംബത്തിൽ നിന്ന് ...മൂല്യ ബോധവും കളങ്കമില്ലാത്ത സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും നല്ല പാoങ്ങൾ ഉള്‍ക്കൊണ്ട് ബുദ്ധിക്കൊപ്പം ഹൃദയവും വളര്‍ത്തിക്കൊണ്ട് വരാം.
മാറിയ ജീവിത സാഹചര്യങ്ങൾക്ക് അടിമപ്പെടാതെ ആധുനിക സാങ്കേതിക വിദ്യകളെ ദുരുപയോഗം ചെയ്യാതെ വളരട്ടെ നമ്മുടെ മക്കൾ ..ഒപ്പം ദൈവത്തിന്റെ സ്വന്തം നാടെന്നു അഭിമാനത്തോടെ തലയുയർത്തി നമുക്കും നില്ക്കാം....
മാറിയ ജീവിത സാഹചര്യങ്ങൾക്ക് അടിമപ്പെടാതെ ആധുനിക സാങ്കേതിക വിദ്യകളെ ദുരുപയോഗം ചെയ്യാതെ വളരട്ടെ നമ്മുടെ മക്കൾ ..ഒപ്പം ദൈവത്തിന്റെ സ്വന്തം നാടെന്നു അഭിമാനത്തോടെ തലയുയർത്തി നമുക്കും നില്ക്കാം....