കാത്തിരിപ്പിനൊടുവില്‍ മുത്തുമണികള്‍ ചിന്നിച്ചിതറും കണക്കെ മഴത്തുള്ളികള്‍ ഹര്‍ഷാരവം മുഴക്കി വന്നെത്തുകയായി ..എങ്ങും സന്തോഷം ...മാനത്ത് മഴവില്‍ നിറങ്ങള്‍ വന്നണയുമ്പോള്‍ മനസ്സിലും ഏഴ് വര്‍ണ്ണങ്ങള്‍ പീലി നിവര്‍ത്തിയാടുന്നു .. ഒരു നനുത്ത കുളിര് സ്പര്ശവുമായ് , മഴയുടെ സംഗീതം ..കേള്‍ക്കാന്‍ ഇമ്പമുള്ളതും മനസ്സിന് ആനന്ദ നിര്‍വൃതിയുടെ കാഹളവുമായ് ഭൂമിയുടെ മാറിലേക്ക് ..
പുറത്തു മഴ തിമിര്‍ത്തു പെയ്തുകൊണ്ടിരിക്കുന്നു ...മഴ ഒരു യാത്രയാണ് ... ഒഴുകുന്ന പുഴ പോലെ ...മഴയില്‍ കുതിര്‍ന്ന കുട്ടിക്കാലം,എന്റെ കൊച്ചു കളി വള്ളങ്ങളെ കുസൃതിയോടെ മുക്കിത്താഴ്ത്തിയ മഴ. കാറ്റും മഴയും ഒളിച്ചു കളിക്കുമ്പോള്‍ വര്‍ണ്ണക്കുട പറത്തിക്കളഞ്ഞ് എന്നെ നനയിച്ച സുന്ദരി മഴ.
കാലമേറെച്ചെന്നപ്പോള്‍ ,നനയാതെ ഉമ്മറപ്പടിയില്‍ കൈകളാല്‍ തട്ടി തെറുപ്പിച്ച് നോക്കി നിന്ന കാമുകനായ മഴ...ഉറക്കം വിരുന്നിനു എത്താത്ത രാത്രികളില്‍ നിന്റെ പാട്ടു കേട്ടു ഞാന്‍ കൂട്ടിരുന്നിട്ടുണ്ട് ..
മനസ്സിരുണ്ടു തുടങ്ങുമ്പോള്‍ കണ്ണുനീര് മഴയായ് പെയ്തു തോരും അന്നും നീ എന്റെ ഉറ്റ ചങ്ങാതിയായി കൂടെ വന്നു ... വളകിലുക്കത്തോടെ പൊട്ടിചിരിച്ചപ്പോള്‍ മധുര മഴയായി ..മഴ എന്നും ഒരു അനുഭൂതിയാണ്.. നിശബദതയില്‍ നിന്നു പെയ്തിറങ്ങി ആകെ നനയിച് പോയി മറയുന്ന പ്രണയ മഴ ..അന്നാദ്യമായി കൊലുസിട്ട സുന്ദരിയെ പോലെ നീ പെയ്തിറങ്ങി ....മണ്ണിന്റെ മണമുള്ള ഓര്‍മകളുമായി ..

നീയെനിക്കെന്നും ഒരത്ഭുതമാണ് ..അങ്ങ് ആകാശച്ചെരുവില്‍ മഴമേഘങ്ങള്ക്കിടയില് അനേകായിരം മുത്തുമണികളായ് എങ്ങനെ നീ ഒളിച്ചിരിക്കുന്നു ? ഇടവമാസത്തില്‍ എല്ലാവരും നിനക്കായ് കാത്തിരിക്കുമ്പോള്‍ നിശബ്ദമായി നിന്നെ പ്രണയിച്ച എന്നെ നീ ഓര്‍മിക്കാറുണ്ടോ ? കൈകളാല്‍ നിന്നെ ഞാന്‍ കോരിയെടുക്കുംമ്പോളും പുഴവക്കിലും കടലോരത്തും ആരും കാണാതെ എന്റെ കാലുകളില്‍ നനുത്തൊരുമ്മ നല്കുമ്പോളും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു.. എത്രയോ തവണ കുടചൂടാതെ ആ സ്നേഹം നമ്മള് പങ്കുവെചിടുണ്ട് ? അവസാനം സീമന്ത രേഖയില്‍ കണ്ണീരായും നീ പെയ്തിറങ്ങി ..ജീവിതം പെയ്തൊഴിയാത്തൊരു വര്ഷകാലമായിരുന്നുവെങ്കില് !!

അവസാനം , തെക്കേത്തൊടിയില്‍ ഞാനൊറ്റയ്ക്ക് എരിഞ്ഞമരുമ്പോള്‍ പിണങ്ങി നീ മാറിനില്‍ക്കുമോ ? അറിയില്ലെനിക്ക് ,എന്തിരുന്നാലും കണ്ണുനീരിന്റെ ഉപ്പു വറ്റിച്ച് വിണ്ണിന്റെ മാറിലേയ്ക്ക് നനവുപടര്‍ത്തി എനിക്കും പെയ്തിറങ്ങണം ..നിന്നോടൊപ്പം ...
ഇപ്പോള്‍ മഴ പെയ്യുകയാണ് ..മാനത്തും മണ്ണിലും വിണ്ണിലും മനസ്സിലും എല്ലാം മഴ.....

nanayitundu
ReplyDeleteകൊള്ളാം...നന്നായിരിക്കുന്നു..
ReplyDeletevery nice my dear....
ReplyDeleteഈ മരുഭൂമിയില്‍ ഇരുന്നു നല്ലൊരു മഴ നനഞ്ഞ അനുഭവം ഉണ്ടാക്കിതന്നതിനു നന്ദി ...
ReplyDeleterly gr8 my dear....
ReplyDeletehai aadhi nice................
ReplyDeletekeep going... good one..
ReplyDelete