ഇതൊരു യാത്രയാണ്......
ഇതൊരു യാത്രയാണ് , അനസ്യുതം അനുവാദമില്ലാതെ ഒഴുകുന്ന
പുഴപോലേ ...
സമ്മതമെങ്കിൽ, കൈകൾകോർത്ത്,ഹൃദയതാളമറിഞ്ഞ്, നമുക്കൊന്നുചേരാം ...
പക്ഷേ , ഓർമ്മകളെ ആവാഹിച്ച്,തെറ്റും ശരിയും ചേർന്നൊഴുകുന്നുണ്ടിവിടെ...
ആഴങ്ങളിൽ നഷ്ടപ്പെട്ട മനസ്സിന്റെ മരവിപ്പുണ്ട് ,
വിരഹം പേറുന്ന ചുഴികളുണ്ട് ,..
നഷ്ട പ്രണയത്തിന്റെ ചിതാ ഭസ്മമുണ്ട്,
ഹൃദയത്തിനടിത്തട്ടിൽ കണ്ണുനീരിന്റെ ഉപ്പും ആത്മാവിന്റെ ആഴങ്ങളിൽ മോഹങ്ങളുടെ ഉൾപുളകവുമുണ്ട്,
അക്ഷരങ്ങളുടെ ചവർപ്പിലും തീരങ്ങളിൽ
പ്രതീക്ഷകളുടെ പച്ചപ്പും അങ്ങടിത്തട്ടിൽ എപ്പോളോ നഷ്ടപ്പെട്ട്
എന്നിൽ നിന്നൂർന്നുവീണ പുഞ്ചിരിയുടെ മുത്തുകളും ,സന്തോഷത്തിന്റെ പവിഴങ്ങളുമുണ്ട് ...
പിന്നെ വറ്റാത്ത സ്നേഹത്തിന്റെ നീരുറവയുo...
ഇനിയും സമ്മതമെങ്കിൽ നമുക്കീ തീരത്തുനിന്നു
തിരമാലകൾക്കൊപ്പം കടന്നു ചെന്ന് കരയെ പുൽകാം ...
അസ്തമയ സൂര്യൻ നമ്മുക്ക് കുങ്കുമ തിലകം ചാർത്തട്ടെ ...!
No comments:
Post a Comment