Sunday, September 2, 2012

നിഴല്‍ യുദ്ധങ്ങള്‍ ....

ശരിയാണ്, നീ രംഗബോധമില്ലാത്ത കോമാളിയാണ്  ...അടച്ചിട്ട വാതിലുകള്‍ തള്ളിത്തുറന്ന്‌  ആരോരും കാണാതെ നീ  ആത്മാവിനെയും കൊണ്ട്  വിടപറയും ...ഈ ജീവന്‍ കടമെടുക്കും .. കാലചക്രത്തിലേയ്ക്ക് ... പലപ്പോഴായി നീ ക്രൂരതയോടെ വികൃതികള്‍ കാട്ടി ..എന്തിന് ? എന്തിനായിരുന്നു അതൊക്കെ? പ്രതിഷേധത്തിന്‍ സ്വരമില്ലാതെ ,എല്ലാം നിസഹയമാക്കി, ചുരുളഴിയാത്ത  രഹസ്യങ്ങളുടെ തടവറയിലേയ്ക്ക് ,എന്തിനു നീ വലിചിഴയ്ക്കുന്നു ..സ്നേഹിച്ചു കൊതി തീരും മുന്‍പേ ,ജീവിച്ചു മതിയാകും മുന്‍പേ , ഒരു പിടി കാര്യങ്ങള്‍   പകുതിക്കുവച്ച് , തിരിഞ്ഞൊന്നു നോക്കുവാന്‍ ഇട നല്‍കാതെ ,തികഞ്ഞ കരവിരുതോടെ , ചിലപ്പോള്‍ ഒരസൂയാലുവിനെപ്പോലെ, ഈ യാത്രയില്‍ നീയെല്ലാം തട്ടി തെറുപ്പിക്കുന്നു ..അവസാനം തട്ടിയെടുക്കുന്നു.. അര്‍ഥങ്ങള്‍ ചികയുന്നില്ല ,നീ കരുണാമയനാണ്.... എങ്കിലും ഈ മനസസ്സിനു ന്യയീകരണങ്ങള്‍  കണ്ടെത്തുവാന്‍  കഴിഞ്ഞിരുന്നുവെങ്കില്‍ ..



ചിലപ്പോഴൊക്കെ എന്നെയൂം എവിടെയോ ഒരു ഭയം പിടിമുറുക്കുന്നു..എങ്ങും നിറഞ്ഞു നില്‍ക്കുന്ന ഇരുട്ട്, കനത്ത ഇരുട്ട് .. തലയ്ക്കു മേലെ കരിന്തിരിയുടെ ചൂട് ..കാലിലൂടെ അരിച്ചെത്തുന്ന തണുപ്പ് ദേഹമാസകലം പടര്‍ന്നിരിക്കുന്നു.. വല്ലാത്തൊരു കുളിര്, അസ്ഥികള്‍  മരവിക്കുംപോലെ.. കാതില്‍  അഞ്ഞടിക്കുന്ന മണിനാദം നേര്‍ത്തു   നേര്‍ത്തു  പോകുംപോലെ ... ഇപ്പോള്‍ തികഞ്ഞ നിശബ്ദത മാത്രം ..  കണ്ണുകള്‍ ഇറുക്കിയടച്ചു കാതുകള്‍ പൊത്തി .... വേര്‍പിരിയുവാന്‍ വേണ്ടി മാത്രമയിരുന്നുവോ  നാമിവിടെ ഒന്നിച്ചു കൂടിയത്?

എന്‍റെ  സ്വപ്‌നങ്ങള്‍ കവരും മുന്‍പ്, ഒരു കപട ഭിക്ഷുവായി  നിഴലായി പിന്തുടരുന സുഹൃത്തേ, നീ മാറി നില്‍ക്കു  .ഈ യാത്ര തുടരും മുന്‍പ് ,കുങ്കുമ വര്‍ണ്ണം ചലിച്ചു മായുന്ന  സന്ഡ്യയുടെ  ഗദ്ഗധമറിയണം  പകലിനോട് എന്തു  പറഞ്ഞാകാം  അവള്‍ വിടവാങ്ങിയത് ? പ്രഭാതത്തിന്‍റെ  നേര്‍ത്ത വെളിച്ചത്തിന്ന്  മങ്ങിയ  രാത്രി വഴിമാറുമ്പോള്‍ ആ നിശബ്ദത   എന്തിനായിരുന്നു ...ഇല്ലാ  അറിയില്ലാ  എനിക്കെന്‍റെ  ചിന്തയിലുരുകി കണ്ണീരില്‍ കുതിരണം അത്രമാത്രം  ..

ചിലപ്പോള്‍ വേദനിപ്പികാതെ ,മറ്റുചിലപ്പോള്‍ വേദനിപ്പിച് ,ദാരുണമായി, അപ്രതീക്ഷിതമായി, വിജനമായ വഴി വക്കില്‍ വച്ച് ,മഴ തോരാത്ത രാത്രികളില്‍ ,യാത്രയില്‍ , പരക്കംപാച്ചിലിനിടയില്‍  ...ഒരു മടക്ക യാത്ര!...ജീവിതത്തിന്‍റെ  കണക്കുപുസ്തകങ്ങള്‍  വലിച്ചെറിഞ്ഞ് ..കൂട്ടലും കിഴിക്കലുമില്ലാതെ....എഴുതിപൂര്ത്തിയക്കാത്ത  കഥകളുടെ ലോകത്ത് നിന്നും....

ഓര്‍മ്മകളുടെ ഭാണ്ടവും പേറി ഈ തീരത്ത്  എന്നെയും തനിച്ചാക്കി നീ മടങ്ങരുത് ..നീയാണ് സത്യം നീ മാത്രം..ഈ ശ്മശാന മൂകതയില്‍ നിന്നും നരകിക്കാതെ എന്നെയും കൊണ്ടുപോയിടേണം .... എന്‍റെ പരാജയങ്ങള്‍ക്കുമേല്‍ നിന്‍റെ  വിജയമുറപ്പിക്കുവാന്‍ ..  വിട്ടു വീഴ്ചയില്ലാത്ത കര്‍മ്മാധിപതിയെ ,നിന്നെ ഞാന്‍ മാനിക്കുന്നു...ദിക്കുകള്‍ പൊട്ടുമാര്  നീ അലറുക..ഏവരും പൊരുതി തോല്‍ക്കുന്നത് നിന്‍റെ  മുന്‍പില്‍ മാത്രം...


തോന്നിയ ദിക്കിലേയ്ക്കു അനുവാദമില്ലാതെ ഒഴുകുന്ന പുഴപോലെ  ..നീ കടന്നു വരുമ്പോള്‍ കടമെടുത്ത ജീവനില്ലേയ്ക്ക്   ഒരികലെങ്കിലും  തിരിഞ്ഞു നോക്കിയിട്ടുണ്ടൂ നീ? ഇടറി വീഴുന്നവര്‍ മോക്ഷം പ്രപിക്കുനുവെന്നോ ? എങ്കിലും കാലമേ നീയെനിക്ക് മുള്‍കിരീടം നല്‍കിയില്ല,കുരിശിന്‍റെ  ഭാരത്താല്‍ കാലിടറിയില്ല  ജീവിതത്തിന്‍റെ  കയ്പു നുണഞ്ഞതുമില്ല.. എങ്കിലും ഞാനെന്തു  നേടി ? ഈ കപട മുഖവും സ്നേഹം  വാര്‍ന്നുപോയ മനസ്സുമോ? അതോ ചങ്ങലക്കിട്ട  സ്വപ്നങ്ങളോ ? വ്യഥാ കുറേ  നിഴല്‍യുദ്ധങ്ങള്‍  നടത്തി തളര്‍ന്നതല്ലാതെ .....!

എഴുതിപൂര്‍ത്തിയാക്കിയ തിരക്കഥയിലെ അഭിനേതാക്കള്‍ മാത്രമാണു നമ്മളെല്ലാം .. നല്ല നടനും നടിയും.. അടുത്ത ഡയലോഗ്  എനിക്കറിയില്ല , ഞാനീ നിമിഷത്തിന്‍റെ  മാത്രം സൃഷ്ടിയാണ്.. വിചിത്രമാണിവിടെയെല്ലാം ..ചായങ്ങലിട്ടു കയറിയാല്‍ തട്ടകത്തില്‍ തന്നെ ചമയങ്ങലഴിക്കുവാന്‍ നമുക്ക് അവകാശമില്ലത്രേ എപ്പോഴാണ് തിരശ്ശീല വീഴുക എന്നറിയില്ല ..ഒന്നിനൊന്നിനും ഇവിടെ ഉത്തരമില്ല ...എല്ലാം തുടര്‍ച്ച തന്നെ ..നിശ്ചയമില്ലാത്ത ഈ അരങ്ങില്‍ ഞാനും തകര്‍ത്തഭിനയിക്കുകയാണ്.. നിറഞ്ഞ മനസോടെ..  ഒരു കൊമെഡിയനായി , ചിലപ്പോഴൊക്കെ വില്ലനായി , നായകനായി..അങ്ങനെയങ്ങനെ .. തുടരുക തന്നെ  നിശ്ചയം...!


No comments:

Post a Comment