കൂട്ട് കൂടി , നിറയെ കല പിലാ വർത്തമാനങ്ങൾ പറഞ്
ഒന്നിച്ചൊരു ചൂട് ചായക്കു ചിയേർസ് പറയും...
ഇഷ്ടപെട്ട വരികൾക്ക് താളം പിടിച്ചു യാത്രപോകും ...
ചേർത്ത് നിർത്തിയും, തെമ്മാടിത്തരങ്ങൾക്കു കൂട്ട് പോയും
ആവേശത്തോടെ കഥകൾ പറഞ്ഞും
ഇടയ്ക്കു മുട്ടൻ വഴക്കിട്ടും, തെറ്റി പിരിഞ്ഞും
കണ്ണ് കലങ്ങി കട്ടീസ് പറയും ...
പിന്നീട് ഒരു വിളിയ്ക്കു മറു ചിന്ത ഇല്ലാതെ ഓടി എത്തിയും
പിണങ്ങിയത് മറന്നു വീണ്ടും ഒന്നായും
കഥകളിങ്ങനെ തുടരും ...
എന്നിട്ട് ,ഒരൊറ്റപ്പോക്കാണ് ...
ഒന്നും അറിയാത്തതുപോലെ...
കാണാത്തതു പോലെ ...
അപരിചിതരെപ്പോലെ ...
ഒരാളെ തകർക്കാൻ ഒരായുധവും ആവശ്യമില്ലായെന്നു
പിനീടാണ് മനസിലായത്...
സ്നേഹം കൊണ്ടിങ്ങനെ നിറച്ചിട്ടു ഇറങ്ങിപ്പോയാൽ മതിയെന്ന് ..
ഉള്ളു വെന്തു വെന്തു പൊള്ളിയടരും...
ഹൃദയമിടിപ്പിന്റെ വേഗത കൂടി കൂടി അത് നിലയ്ക്കും ...
മനസ് തണുത്തുറഞ്ഞു മരവിച്ചു പോകും..
സ്നേഹച്ചൂടിന്റെ ഓർമയിൽ കണ്ണ് നീര് വറ്റി ഉപ്പിൻകല്ല് പറ്റിപിടിക്കും...
ഇനിയൊന്നു ചിരിക്കാൻ പോലും പേടിച്ചു കണ്ണുകളിൽ ദൈന്യത നിറയും ...
ഓർമകളിൽ ഒരു ഭ്രാന്തനെ പോലെ അലയും ...
ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ പതറിനിൽക്കും ...
വാക്കുകൾ മുറിഞ്ഞു തനിച്ചായി,
തന്നിലേക്ക് തന്നെ തിരിഞ്ഞു നടക്കും......
പക്ഷെ അവർ മരണപ്പെട്ടത് മാത്രം നീ അറിഞ്ഞിട്ടുണ്ടാകില്ല...
ഒരു തെളിവ് പോലും ബാക്കി വയ്ക്കാതെ ,
ഒരില ഞെട്ടറ്റു വീഴുന്ന ലാഘവത്തോടെ ,
നിശബ്ദമായി നിഷ്‍കരുണമായി അവർ കൊലചെയ്യപ്പെട്ടതാണ്!
No comments:
Post a Comment